konnivartha.com : സുരക്ഷിതമായ താമസ സൗകര്യം ഇല്ലാത്തതിനാൽ സ്ത്രീകൾ സമൂഹത്തിൽ പിൻതള്ളപ്പെട്ട് പോകരുതെന്ന് ആരോഗ്യ, വനിതാ , ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പത്തനംതിട്ട കണ്ണങ്കരയില്‍ ആരംഭിച്ച വനിതാ മിത്ര കേന്ദ്രത്തിന്റെയും ഡേ കെയര്‍ സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിൽ സംബന്ധമായി മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്ന സ്ത്രീകൾക്ക് വനിതാ മിത്ര പദ്ധതിയിലൂടെ സുരക്ഷിതമായ താമസ സൗകര്യമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വനിതാ മിത്ര ഹോസ്റ്റലിൽ അമ്മയ്ക്കൊപ്പം താമസിക്കുന്ന കുട്ടികൾക്കായി ഡേ കെയർ സംരക്ഷണവും ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. സ്ഥിര കാലയളവിലേക്കുള്ള താമസത്തിന് മാത്രമല്ലാതെ കുറച്ചു ദിവസത്തേക്ക് സുരക്ഷിതമായി നിൽക്കാനും വനിതാ മിത്ര ഹോസ്റ്റലിലൂടെ സാധിക്കും. ഉചിതമായ സ്ഥലം കണ്ടെത്തിയാൽ ഹോസ്റ്റൽ കെട്ടിടം നിർമ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ വനിത സംരംഭകർക്ക് വായ്പ…
Read More