സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു. ജില്ലാ കമ്മറ്റിയിലാണ്ഒമ്പത് അംഗ സെക്രട്ടറിയറ്റിനെ തെരഞ്ഞെടുത്തത്.ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായി രാജു ഏബ്രഹാം, പി ബി ഹർഷകുമാർ, ആർ സനൽകുമാർ, പി ആർ പ്രസാദ്, പി ജെ അജയകുമാർ, റ്റി ഡി ബൈജു, ഓമല്ലൂർ ശങ്കരൻ കോമളം അനിരുദ്ധൻ, സി രാധാകൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു. പി ബി ഹർഷകുമാർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. തോമസ് ഐസക്, സി എസ് സുജാത, പുത്തലത്ത് ദിനേശൻ, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു എന്നിവർ പങ്കെടുത്തു.
Read Moreടാഗ്: സിപിഐ (എം) പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ ( ഡിസംബര്‍ 27-30 )
സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കോന്നിയില്‍ തുടക്കമായി
konnivartha.com: പത്തനംതിട്ട ജില്ലയുടെ മലയോര മണ്ണിൽ ആവേശം വാനോളം ഉയർത്തി സിപിഐ എം ജില്ലാ സമ്മേളനത്തിന് തുടക്കമായി. ജനങ്ങളുടെ പ്രതീക്ഷയും പ്രത്യാശയുമായ പൊതു പ്രസ്ഥാനത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നതാണ് സമ്മേളനം. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ജില്ലയിൽ പാർട്ടി നേടിയ മുന്നേറ്റത്തെ വൻ ആവേശത്തോടെയാണ് പ്രവർത്തകരും ജനങ്ങളും ഏറ്റെടുത്തത്. ഇതിൻ്റെ നേർസാക്ഷ്യമാണ് മലയോര മണ്ണിൽ ചുവപ്പിൻ പ്രസ്ഥാനത്തിൻ്റെ സമ്മേളനത്തിന് ലഭിക്കുന്ന സ്വീകാര്യത. അനശ്വര രക്തസാക്ഷികളായ ജോസ് സെബാസ്റ്റ്യൻ്റെയും, എം.രാജേഷിൻ്റെയും, വള്ളിയാനി അനിരുദ്ധൻ്റെയും രക്തം വീണ മണ്ണിലെ പാർട്ടിയുടെ ആദ്യ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നപ്പോൾ രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെയെന്ന മുദ്രാവാക്യം വാനിലുയർന്നു. ലോക പ്രസക്തനായ ഗുരു നിത്യ ചൈതന്യയതി ജനിച്ച മണ്ണിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് രക്തപതാക സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉയർത്തി. തുടർന്ന് പ്രത്യേകം തയ്യാറാക്കായ രക്തസാക്ഷി…
Read Moreസിപിഐ (എം) പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ ( ഡിസംബര്‍ 27-30 )
konnivartha.com: സിപിഐ എം ജില്ലാ സമ്മേളനത്തെ വരവേൽക്കാനൊരുങ്ങി കോന്നി. റോഡ് വശങ്ങളിൽ പ്രചാരണ ബോർഡുകളും കൊടികളും ലൈറ്റ് ബോർഡുകളും നിറഞ്ഞതോടെ കോന്നി ചുവന്നു തുടങ്ങി. വ്യത്യസ്‌തങ്ങളായ കമാനങ്ങളും ക്രിസ്‌മസ് നക്ഷത്രങ്ങളും സമര പോരാട്ടങ്ങളുടെ ചിത്രങ്ങളും പ്രചാരണത്തിന് മിഴിവേകുന്നു. അഞ്ച് പഞ്ചായത്തുകളിലായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി അഞ്ച് സെമിനാറുകൾ നടന്നു. കോന്നി ചന്ത മൈതാനിയിൽ നടന്ന മാധ്യമ സെമിനാർ ശ്രദ്ധേയമായിരുന്നു. മലയാലപ്പുഴയിൽ നടന്ന വനിതാ സെമിനാറിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തു. വകയാറിൽ നിത്യ ചൈതന്യയതിയുടെ മണ്ണിൽ നവോത്ഥാനത്തെ ആസ്‌പദമാക്കി നടന്ന സെമിനാർ ചരിത്ര അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതായിരുന്നു. പ്രമാടത്ത് കർഷക സെമിനാറും കൈപ്പട്ടൂരിൽ ശാസ്ത്ര സെമിനാറും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. ബ്രാഞ്ചടിസ്ഥാനത്തിൽ സിപിഐ എം പ്രവർത്തകർ സമ്മേളന വിജയത്തിന് രാപ്പകൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ആദ്യമായി കോന്നിയിൽ നടക്കുന്ന ജില്ലാ സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള ശ്രമത്തിലാണ് നേതാക്കളും പ്രവർത്തകരും.…
Read More