സിദ്ധ വര്‍മ തെറാപ്പി യൂണിറ്റ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

ആയുഷ് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും : മന്ത്രി വീണാ ജോര്‍ജ്   konnivartha.com; സംസ്ഥാനത്ത് ആയുഷ് ചികിത്സ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ആയുഷ് ചികത്സ കേന്ദ്രങ്ങളിലെ സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകളുടെയും സിദ്ധ എന്‍സിഡി ക്ലിനിക്കുകളുടെയും സംസ്ഥാനതല ഉദ്ഘാടനം കടമ്മനിട്ട അക്ഷയ സെന്റര്‍ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സമഗ്ര ആരോഗ്യ മാതൃക സംസ്ഥാനത്ത് സൃഷ്ടിക്കുന്നതിന് ആയുര്‍വേദം, ഹോമിയോപ്പതി, യോഗ- നാച്ചുറോപതി, സിദ്ധ, യൂനാനി മേഖലകളിലെല്ലാം വികസനം എത്തിച്ചു. ആയുഷ് ചികത്സാ രംഗത്ത് സംസ്ഥാനത്തിന്റെ പുതിയ കാല്‍വയ്പ്പാണ് സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകള്‍. ആയുര്‍വേദത്തിലെ മര്‍മ ചികത്സയെ പോലെ പ്രാധാന്യമുള്ളതാണ് ഇത്. സിദ്ധ ചികിത്സ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് സിദ്ധ വര്‍മ്മ തെറാപ്പി യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. സന്ധിവേദന, ആര്‍ത്രൈറ്റിസ്, സയാറ്റിക്ക, മൈഗ്രൈന്‍, സ്ട്രോക്ക് പുനരധിവാസം, മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, ക്ഷീണം, സൈനസൈറ്റിസ്, ഫൈബ്രോമയാള്‍ജിയ, ജീവിതശൈലി രോഗങ്ങള്‍, കായിക…

Read More