സഹകരണ മേഖലയുടെ ജില്ലയിലെ പ്രവര്‍ത്തനം മികച്ചത്: ആരോഗ്യ മന്ത്രി

  സഹകരണ മേഖലയുടെ പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തനം മികച്ചതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അംഗസമശ്വാസനിധി ധനസഹായ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖല വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ജനകീയമായ ഇടപെടലുകളിലൂടെയാണ് സഹകരണ മേഖല മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. അംഗ സമാശ്വാസ നിധിയുടെ രണ്ടാം ഘട്ട ധനസഹായവിതരണം മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍, കേരള ബാങ്ക് ഭരണസമിതി അംഗം എസ്. നിര്‍മ്മലാദേവി, ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.ജി. പ്രമീള, സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ എം.ജി. രാമദാസ്, വിവിധ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍മാരായ പി.ബി. ഹര്‍ഷകുമാര്‍, പി.ആര്‍. പ്രസാദ്, ജെറി ഈശോ ഉമ്മന്‍,…

Read More