സമഗ്ര പുരോഗതി കൈവരിച്ച് കേരളം മുന്നേറുന്നു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സഞ്ചരിക്കുന്ന വികസന ഹ്രസ്വചിത്ര പ്രദര്‍ശനം ഫ്‌ളാഗ് ഓഫ് ചെയ്തു വിവിധ മേഖലകളില്‍ സമഗ്രമായ പുരോഗതി കൈവരിച്ച് കേരളം മുന്നേറുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വികസന മുന്നേറ്റ ജാഥ എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുള്ള സഞ്ചരിക്കുന്ന വികസന ഹ്രസ്വചിത്ര പ്രദര്‍ശനത്തിന്റെ ഫ്‌ളാഗ് ഓഫ് കളക്ടറേറ്റ് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  നവ കേരള സൃഷ്ടിക്കു വേണ്ടിയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വികസന മേഖലകളിലും വിപ്ലവകരമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം തുടങ്ങിയ രംഗങ്ങളില്‍ വലിയ മുന്നേറ്റം കൈവരിച്ചു കഴിഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസം പുതിയ തലമുറയ്ക്ക് നല്‍കുക, ഏറ്റവും മികച്ച ആരോഗ്യ സുരക്ഷ സൗജന്യ ചികിത്സയിലൂടെ ലഭ്യമാക്കുക, റോഡുകളുടെ നിര്‍മാണം അടക്കം…

Read More