സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് രണ്ടാം നിര നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് എന്‍ഐഎ റെയ്ഡ്. പിഎഫ്ഐ രണ്ടാം നിര നേതാക്കളെ തേടിയാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയുമാണ് എന്‍ഐഎ സംഘം അന്വേഷിക്കുന്നത്. ഡല്‍ഹിയില്‍ നിന്നടക്കം ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. എന്‍ഐഎയുടെ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും പരിശോധനയിലുണ്ട്. വിവിധയിടങ്ങളില്‍ നിന്ന് ഫോണുകളും ബുക്ക്ലെറ്റുകളും പിടിച്ചെടുത്തു പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഭീകരപ്രവര്‍ത്തനത്തിന് വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്നെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ പെരിയാര്‍വാലിയിലായിരുന്നു യോഗം. നിരോധിച്ച ശേഷവും പിഎഫ്ഐയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കൊണ്ടുപോകണമെന്നടക്കം നേതാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ യോഗം ചേര്‍ന്നെന്നാണ് എന്‍ഐഎ നല്കുന്ന പ്രാഥമിക വിവരം പത്തനംതിട്ട ജില്ലയില്‍ മൂന്നിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് പൂര്‍ത്തിയായി. ജില്ലയിലെ പിഎഫ്ഐ സംസ്ഥാന സമിതിയംഗം നിസാറിന്റെ വീട്ടിലായിരുന്നു റെയ്ഡ്. നിസാറിന്റെ വീട്ടില്‍…
Read More