സംസ്ഥാനത്ത് ആദ്യമായി ജില്ലയില്‍ പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിംഗ് പരിശീലനം

സംസ്ഥാനത്ത് ആദ്യമായി ജില്ലയില്‍ പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിംഗ് പരിശീലനം പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വൈവിധ്യമായ പഠന മേഖലകളില്‍ തിളങ്ങാനും തൊഴില്‍ നേടി ലക്ഷ്യത്തില്‍ എത്താനും സാധിക്കും : ജില്ലാ കളക്ടര്‍ konnivartha.com : പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വൈവിധ്യമായ പഠന മേഖലകളില്‍ തിളങ്ങാനും തൊഴില്‍ നേടി ലക്ഷ്യത്തില്‍ എത്തിച്ചേരാനും വിശാലമായ സാധ്യതകള്‍ ആണ് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംസ്ഥാന പട്ടികവര്‍ഗ വികസനവകുപ്പും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ബാങ്ക് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.   സംസ്ഥാനത്ത് ആദ്യമായാണ് പത്തനംതിട്ട ജില്ലയില്‍ പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഇത്തരമൊരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ എട്ട് ശതമാനം സംവരണം പട്ടികവര്‍ഗവിഭാഗത്തിനുണ്ടെങ്കിലും ഇവരുടെ പ്രാതിനിധ്യം കുറവാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലക്ഷ്യത്തിലേക്ക് എത്താനാണ് ഇത്തരമൊരു നൂതന ഉദ്യമം നടപ്പിലാക്കുന്നത്.…

Read More