സംസ്ഥാനത്തെ പത്ത്, പ്ലസ് ടു പരീക്ഷാ ടൈംടേബിളിൽ മാറ്റം സംസ്ഥാനത്തെ എസ്എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ടൈംടോബിളിൽ മാറ്റം. 23-ാം തിയതി നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷയാണ് മറ്റൊരു തിയതിയിലേക്ക് മാറ്റിവച്ചത് സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ടൈംടേബിളിൽ മാറ്റം. പത്താം ക്ലാസ് പരീക്ഷ ഏപ്രിൽ 8,9,12,15,19,21,27,28,29 തീയതികളിലാവും പുതുക്കിയ ക്രമം അനുസരിച്ച് നടക്കുക. ഏപ്രിൽ 15 മുതലുള്ള ദിവസങ്ങളിൽ നേരത്തെ നിശ്ചയിച്ചിരുന്ന വിഷയങ്ങളിലും മാറ്റം വരുത്തിയിട്ടണ്ട്. വിവിധ മേഖലകളിൽനിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ചാണ് പരീക്ഷ പുനഃക്രമീകരിച്ചത്. ജെഇഇ പരീക്ഷകൾ നടക്കുന്നതിനാൽ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ 26ന് അവസാനിപ്പിക്കും. 10–ാം ക്ലാസിലെ ചില വിഷയങ്ങൾ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്.
Read More