KONNI VARTHA.COM ; ഇതു വരെ പ്രേക്ഷകർ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വേറിട്ടൊരു വേഷവുമായി ശ്രീനിവാസൻ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൂയിസ്’. കോട്ടുപള്ളിൽ പ്രൊഡക്ഷൻസിൻ്റ ബാനറിൽ ടി. ടി. എബ്രഹാം കോട്ടുപള്ളിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ കഥയും, സംവിധാനവും ഷാബു ഉസ്മാൻ കോന്നിയാണ് നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നടത്തുകയും ചിത്രീകരണം കോന്നി കല്ലേലി വയക്കരയില്‍ ആരംഭിക്കുകയും ചെയ്തു. വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലായി ‘ലൂയിസി’ൻ്റെ ചിത്രീകരണം നടക്കുന്നത്. ശക്തമായ കഥാപാത്രവുമായെത്തുന്ന ശ്രീനിവാസനും വേറിട്ട രീതിയിൽ കഥ പറയുന്ന ചിത്രത്തിന്റെ രീതിയും പ്രേക്ഷകന് പുത്തനൊരു അനുഭവമായിരിക്കും നൽകുക. ശ്രീനിവാസനെ കൂടാതെ സായ്കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, ഡോ.റൂണി, അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ലെന, സ്മിനു സിജോ, നിയവർഗ്ഗീസ്,…
Read More