ശബരിമലയിലെ ആ ശബ്ദം നിലച്ചു:ശ്രീനിവാസ് സ്വാമി വാഹനാപകടത്തില്‍ മരിച്ചു

  konnivartha.com : ശബരിമല സന്നിധാനത്തെ പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫെര്‍മേഷന്‍ സെന്ററില്‍ വിവിധ ഭാഷാ അനൗണ്‍സറായി സേവനം അനുഷ്ഠിച്ച വന്നിരുന്ന ശ്രീനിവാസ് സ്വാമി (63) വാഹനാപകടത്തില്‍ മരണമടഞ്ഞു. ബാഗ്ലൂരില്‍ വച്ച് അദ്ദേഹം ഓടിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.കഴിഞ്ഞ 25 വര്‍ഷമായി ശബരിമലയിലെ പബ്ലിസിറ്റിയിലെ നിറസാന്നിധ്യം. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയില്‍ അയ്യപ്പഭക്തര്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു.സംസ്‌കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കും. അഞ്ചുഭാഷകളിൽ അറിയിപ്പു നൽകി ഭക്തർക്ക് സഹായം നൽകുകയാണ് ശ്രീനിവാസ് സ്വാമി അഞ്ചുഭാഷകളിൽ അറിയിപ്പു നൽകി ഭക്തർക്ക് സഹായം നൽകുകയാണ് ശ്രീനിവാസ് സ്വാമി. ബാഗ്ലൂർ, മേടഹള്ളി സ്വദേശിയായ ഇദ്ദേഹത്തിന്റെ സേവനം വര്‍ഷങ്ങളായി ഇവിടെയുണ്ട്. കന്നഡ കൂടാതെ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലും അദേഹം അറിയിപ്പുകളില്‍ നല്‍കിയിരുന്നു .മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ ദര്‍ശനത്തിന്…

Read More