കേരള സംസ്കാരത്തെയും മലയാള ഭാഷാ പഠനത്തെക്കുറിച്ചും ശരിയായ ചിന്ത പുതുതലമുറയില്‍ വളര്‍ത്തണം: ജില്ലാ കലക്ടര്‍ ജില്ലാതല മലയാളദിന – ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം കേരള സംസ്കാരത്തെപറ്റിയും മലയാള ഭാഷാപഠനത്തെക്കുറിച്ചും ശരിയായ ചിന്ത പുതുതലമുറയില്‍ വളര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന് പറഞ്ഞു. ജില്ലാ ഭരണകൂടവും വിവരപൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല മലയാളദിന- ഭരണഭാഷ വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും കേരളം രാജ്യത്തിന് മാതൃകയാണ്. നമ്മുടെ വികസന ആശയം വ്യത്യസ്തമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വികസനമെങ്കില്‍ കേരളത്തില്‍ നഗര, ഗ്രാമ ഭേദമന്യേ സമഗ്രവികസനമാണ് ഉള്ളത്. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിലൂടെയാണ് ആരോഗ്യം, മാനവ വികസന സൂചിക, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയില്‍ കേരളം നേട്ടം കൈവരിച്ചത്. കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി മുഖ്യമന്ത്രി…
Read More