പരാതികള്‍ ഒഴിവാക്കുന്നതിന് ശുദ്ധീകരിച്ചിട്ടുള്ള വോട്ടര്‍ പട്ടിക തയാറാക്കുക ലക്ഷ്യം: ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ പതിനേഴ് വയസ് പൂര്‍ത്തീകരിച്ചവര്‍ക്കും ഇപ്രാവശ്യം മുന്‍കൂറായി അപേക്ഷ നല്‍കാം. തിരഞ്ഞെടുപ്പ് ദിവസവും അതിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലും ഉണ്ടാകുന്ന പരാതികള്‍ പരമാവധി ഒഴിവാക്കുന്നതിനായി ശുദ്ധീകരിച്ചിട്ടുള്ള വോട്ടര്‍ പട്ടിക തയാറാക്കുകയാണ് ലക്ഷ്യമെന്ന് പ്രത്യേക ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വറും ഗവ സെക്രട്ടറിയുമായ കെ. ബിജു പറഞ്ഞു. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടേഴ്‌സ് ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ വര്‍ധനവ് കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം. കള്ളവോട്ടുകള്‍ തടയുന്നതിന് ഇത് സഹായകമാകും. മരണപ്പെട്ട വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലാണ് ബൂത്ത് തലത്തിലും, താലൂക്ക്, ജില്ലാ അടിസ്ഥാനത്തിലും ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത്. അവ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചു തീര്‍പ്പാക്കണം. വോട്ടര്‍ പട്ടികയിലെ തിരുത്തലുകള്‍ കൃത്യമായി…
Read More