ഈ മാസം 14ന് വീടുകളില്‍ ശുചിത്വ സര്‍വേ ആരംഭിക്കും konnivartha.com : ഈ മാസം 14ന് തുടക്കമിടുന്ന ശുചിത്വ സര്‍വേയുടെ ലക്ഷ്യം സമ്പൂര്‍ണ ശുചിത്വമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ശുചിത്വ പരിപാടിയായ നിര്‍മല ഗ്രാമം നിര്‍മല നഗരം നിര്‍മല ജില്ലയുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതിയുടെയും കിലയുടെയും നേതൃത്വത്തില്‍ ഹരിത സേനാംഗങ്ങള്‍ക്ക് നടത്തുന്ന ശുചിത്വ സര്‍വേ പരിശീലനം കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023 നവംബര്‍ ഒന്നിന് ജില്ലയെ സമ്പൂര്‍ണ ശുചിത്വ ജില്ലയായി പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. ഇതിനായി പഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍ ചെയര്‍മാനാകുന്ന ശുചിത്വ കൗണ്‍സില്‍ രൂപീകരിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ശുചിത്വ കണ്‍വന്‍ഷനുകളും നടത്തുവാനാണ് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. ഒരു വാര്‍ഡില്‍ രണ്ട് ഹരിത സേനാംഗങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാകണമെന്നും വീടുകളില്‍…
Read More