ശുചിത്വം സംബന്ധിച്ച കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും മാറ്റം വരുത്തണം: മന്ത്രി വീണാ ജോര്‍ജ് ശുചിത്വം സംബന്ധിച്ച് നമ്മുടെ കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും മാറ്റം വരുത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും കിലയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന നിര്‍മ്മല ഗ്രാമം -നിര്‍മ്മല നഗരം -നിര്‍മ്മല ജില്ല നിര്‍വഹണ പരിശീലന ശില്പശാല ചരല്‍ക്കുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വ്യക്തി ശുചിത്വത്തില്‍ നാം വളരെ മുന്‍പിലാണെങ്കിലും പൊതു ഇടങ്ങളിലെ ശുചിത്വം പ്രതിഫലിപ്പിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. ഇതിനായി കാഴ്ചപ്പാടുകളിലും, ബോധ്യങ്ങളും, സമീപനങ്ങളും മാറണം. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതിന് നിരന്തര ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. പൊതു ഇടങ്ങളില്‍ മാലിന്യം വലുച്ചെറിയുന്നത് നിര്‍ത്തലാക്കണം. ഇതിന് പകരം സംവിധാനം ഏര്‍പ്പെടുത്തണം. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നേതൃത്വം നല്‍കണം. ഇതുമായി…
Read More