ശബരിമല : സുരക്ഷിതഗതാഗതത്തിന് വിപുലമായ ഒരുക്കങ്ങള്‍ – മന്ത്രി ആന്റണി രാജു

  ഡ്രൈവര്‍മാര്‍ക്ക് റോഡുകള്‍ പരിചിതമാക്കാന്‍ ലഘു വീഡിയോകള്‍ പ്രചരിപ്പിക്കും വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ടിക്കറ്റുകളും ബുക്ക് ചെയ്യാം konnivartha.com : ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീര്‍ത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി.യുടെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും മുന്നൊരുക്കങ്ങള്‍ പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പും കേരള റോഡ് സുരക്ഷ അതോറിറ്റിയും പൊലീസ്, പൊതുമരാമത്ത്, ഫയര്‍ഫോഴ്സ്, ദേവസ്വം ബോര്‍ഡ്, ആരോഗ്യ വകുപ്പ്, ബി.എസ്.എന്‍.എല്‍ തുടങ്ങിയവയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ശബരിമല സേഫ്സോണ്‍ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ലക്ഷക്കണക്കിന് വാഹനങ്ങളുടെയും യാത്രക്കാരുടെയും യാത്രസുഗമവും അപകടരഹിതവുമാക്കുന്നതിനാണ് ശബരിമല സേഫ് സോണ്‍ പ്രോജക് ആരംഭിച്ചത്.…

Read More