ശബരിമല : ഭക്തർക്ക് സുഖദർശനം : സൗകര്യങ്ങളിൽ സംതൃപ്തർ ശബരിമല: മകരജ്യോതി മഹോത്സവത്തോടനുബന്ധിച്ച് പമ്പ മുതൽ ശബരിമല വരെ ഒരുക്കിയ സൗകര്യങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച് ഭക്തജനങ്ങൾ. ചില ഭക്തരുടെ അഭിപ്രായങ്ങൾ ചുവടെ konnivartha.com ആദ്യമായാണ് ശബരിമലയിൽ വരുന്നത്. അയ്യപ്പസ്വാമിയെ കാണാൻ പറ്റുമോ എന്നുള്ള ആശങ്കയായിരുന്നു, ആ ഒരു വിഷമം എനിക്കുണ്ടായിരുന്നു എന്നാൽ നല്ല രീതിക്ക് പതിനെട്ടാം പടി കയറി ദർശനം നടത്താനും മറ്റ് ആചാരങ്ങൾ കൃത്യമായി അനുഷ്ഠിക്കാനും സാധിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമായിരുന്നു എങ്ങും ഒരു ബുദ്ധിമുട്ടുണ്ടായില്ല. വെള്ളവും ഭക്ഷണവും ബിസ്കറ്റും എല്ലാം യാത്രാമധ്യേ കിട്ടി. വളരെ നല്ലൊരു അനുഭവമായിരുന്നു കണ്ണൂർ ളളിക്കലിൽ നിന്നുള്ള ശ്യാമള പറഞ്ഞു മൊത്തത്തിൽ നല്ല സൗകര്യങ്ങളും കൃത്യമായ ഏകോപനവും ദർശനം സുഗമമാക്കാൻ സഹായിച്ചു. പോലീസിന്റെ സമീപനവും വളരെ നല്ലതായിരുന്നു സർക്കാറിന് നന്ദി.തെലുങ്കാന ഹൈദ്രബാദിൽ നിന്നുള്ള അയ്യപ്പഭക്തൻ പറഞ്ഞു. ഞാൻ ശബരിമലയ്ക്ക്…
Read More