ശബരിമലയിൽ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്തും : ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്.പ്രശാന്ത് konnivartha.com: ശബരിമലയിൽ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതപ്പെടുത്താൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം പ്രസിഡൻറ് പി.എസ്.പ്രശാന്ത് വിളിച്ചു ചേർത്ത എക്സിക്യൂട്ടീവ് ഡൂട്ടി മജിസ്ട്രേറ്റുമാരുടെയും വിശുദ്ധി സേന കോർഡിനേറ്ററുമാരുടെയും, ദേവസ്വം മരാമത്ത് വിഭാഗം ജീവനക്കാരുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.എ ല്ലാ മേഖലകളിലും ശുചീകരണ പ്രവർത്തനങ്ങളും മാലിന്യ നീക്കവും യഥാസമയം നടക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് വിശുദ്ധി സേനാ കോർഡിനേറ്റർമാർ പരിശോധിച്ച് ഉറപ്പു വരുത്തണം. ഡ്യൂട്ടി മജിസ്ട്രേറ്റ് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്.പ്രശാന്ത് നിർദ്ദേശിച്ചു നിരോധിത പ്ലാസ്റ്റിക് ഉപയോഗം: പമ്പയിൽ മിന്നൽ പരിശോധന പമ്പയിലും പരിസരത്തുള്ള വിവിധ വ്യാപാര സ്ഥാപനങ്ങളിനിന്ന് നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്തു. ഡ്യൂട്ടി മജിസ്ട്രേറ്റും മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ…
Read Moreടാഗ്: ശബരിമല വാര്‍ത്തകള്‍ /അറിയിപ്പുകള് ( 17/01/2023)
ശബരിമല വാര്‍ത്തകള്‍ / അറിയിപ്പുകള് / വിശേഷങ്ങള്‍ ( 24/11/2023)
അയ്യന് കാണിക്കയായി ജമ്നാപ്യാരി ശബരിമല ചവിട്ടുന്ന ഭക്തർ അയ്യപ്പന് കാണിക്കയായി വ്യത്യസ്ത വസ്തുക്കൾ കൊണ്ട് വരിക മണ്ഡലകാലത്തു നിത്യമാണ്. അത്തരത്തിൽ വ്യത്യസ്തമായ ഒരു കാണിക്കയാണ് മണ്ഡലകാലാരംഭത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൊടുങ്ങലൂർ നിന്ന് വന്ന വേലായി സ്വാമിയാണ് അയ്യപ്പന് കാണിക്കയായി ‘ജമ്നാപ്യാരി ‘ വർഗ്ഗത്തിൽപ്പെട്ട ആടിനെ നൽകിയത്. കാനന പാത താണ്ടി ആടുമായി എത്തിയ വേലായി സ്വാമി എല്ലാവർക്കും കൗതുകം പകർന്നു . പതിനെട്ടാം പടിക്ക് താഴെ ആടിനെ കെട്ടിയ ശേഷം അയ്യപ്പ ദർശനത്തിനു സ്വാമി പോയി വരുന്നത് വരെ സുരക്ഷയ്ക് നിന്ന പോലീസുകാരോട് പോലും ഇണങ്ങാതെ പിണങ്ങി നിന്ന ആട് വേറിട്ട കാഴ്ചയായി. അയ്യപ്പന് കാണിക്കയായി സമർപ്പിച്ച ആടിനെ പിന്നീട് ഗോ ശാലയിൽ നിന്ന് ചുമതലക്കാർ എത്തി കൂട്ടികൊണ്ട് പോയി മണ്ഡലകാലം ലഹരിവിമുക്തമാക്കാൻ എക്സൈസ് ;49 കോട്പാ കേസുകൾ രജിസ്റ്റർ ചെയ്തു ശബരിമല തീർത്ഥാടന…
Read Moreശബരിമല വാര്‍ത്തകള്‍ /അറിയിപ്പുകള്/ വിശേഷങ്ങള്‍ ( 15/11/2023)
ശബരിമല വാര്‍ത്തകള്‍ /അറിയിപ്പുകള് ( 15/11/2023) ശബരിമല : സുരക്ഷിത തീര്‍ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി പോലീസ് വകുപ്പ് konnivartha.com: സുരക്ഷിത തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പമ്പയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് ഘട്ടങ്ങളിലായി പതിമൂവായിരം പൊലീസുകാര്‍ തീര്‍ഥാടനകാലയളവില്‍ ഡ്യൂട്ടിയിലുണ്ടാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദര്‍ശനത്തിന് പ്രത്യേക സൗകര്യം ഒരുക്കും. വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ ഉപയോഗിക്കരുത്. സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ മൂന്ന് താത്കാലിക പൊലീസ് സ്റ്റേഷനുകള്‍ നിര്‍മിക്കും. ഡ്രോണ്‍ സംവിധാനം ഉപയോഗിക്കും. 15 കൗണ്ടറുകളിലായാണ് വെര്‍ച്വല്‍ ക്യു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ഇടത്താവളങ്ങളിലും തീര്‍ഥാടകരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പയിലെത്തുന്ന തീര്‍ഥാടകരുടെ വാഹനം നിലയ്ക്കലിലാണ് പാര്‍ക്ക് ചെയ്യേണ്ടത്. 17 ഗ്രൗണ്ടുകളിലായി അവിടെ പാര്‍ക്കിംഗ്…
Read Moreശബരിമല വാര്‍ത്തകള്‍ /അറിയിപ്പുകള് ( 17/01/2023)
മകരവിളക്ക് ഉത്സവം: മാളികപ്പുറം ഗുരുതി 19ന് : ശബരിമല നട ജനുവരി 20ന് അടക്കും; ഭക്തർക്ക് പ്രവേശനം 19 വരെ മാത്രം മകരവിളക്ക് ഉത്സവത്തിനായി 2022 ഡിസംബർ 30ന് തുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടപൂജകൾ പൂർത്തിയാക്കി ജനുവരി 20ന് രാവിലെ ആറ് മണിക്ക് അടയ്ക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനുവരി 19ന് രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കൂ. 20ന് ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുകയില്ല. അതേസമയം, 18 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കൂ. തിരുവാഭരണം ചാർത്തിയുള്ള ദർശനവും 18ന് അവസാനിക്കും. 18ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറത്തെ മണിമണ്ഠപത്തിൽനിന്ന് ശരംകുത്തിയിലേക്കുള്ള അയ്യപ്പന്റെ എഴുന്നള്ളത്ത് നടക്കും. 19ന് അത്താഴപൂജ കഴിഞ്ഞ് ഹരിവരാസനം പാടി നട അടച്ചാൽ ഉടൻ തന്നെ മാളികപ്പുറം ക്ഷേത്രത്തിൽ ഗുരുതി നടക്കും.…
Read More