ശബരിമല തീര്‍ഥാടനം: പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദേശങ്ങള്‍ ( 09/11/2023)

  ശബരിമല തീര്‍ഥാടനം;പാതയോരങ്ങളില്‍ ആടുമാടുകള്‍ക്ക് നിരോധനം ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചു വടശേരിക്കര മുതല്‍ അട്ടതോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും അപകടസാധ്യതയുണ്ടാക്കുന്നതിനാല്‍ അവ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എ.ഷിബു ഉത്തരവായി. ശബരിമല തീര്‍ഥാടനം;വാഹനങ്ങള്‍ക്ക് സമീപം പാചകം ചെയ്യുന്നതിന് നിരോധനം ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റു പാര്‍ക്കിങ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നത് വളരെയധികം അപകടഭീഷണി സൃഷ്ടിക്കുന്നതിനാല്‍ അത് നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി. ശബരിമല തീര്‍ഥാടനം;ഭക്ഷണശാലകളില്‍ മാംസാഹാരങ്ങള്‍ക്ക് നിരോധനം ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ളാഹ മുതല്‍ സന്നിധാനം വരെയുളള ഭക്ഷണശാലകളില്‍ മാംസാഹാരം ശേഖരിച്ചുവെയ്ക്കുന്നതും പാചകം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി. ശബരിമല തീര്‍ഥാടനം; ഭക്ഷണശാലകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ…

Read More