ശബരിമല തീര്‍ഥാടനം: നവംബര്‍ 10ന് മുന്‍പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കും: മന്ത്രി വീണാ ജോര്‍ജ്

  ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി നവംബര്‍ 10നു മുന്‍പ് വിവിധ നിര്‍മാണ, അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി തീര്‍ത്ഥാടനത്തിന് പൂര്‍ണ്ണ സജ്ജമാക്കുമെന്ന് ആരോഗ്യ-വനിതാ ശിശു വികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവംബര്‍ 10ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇത് സംബംന്ധിച്ച പരിശോധന നടത്തും. 2023-24 കാലയളവിലെ ശബരിമല തീര്‍ഥാടനത്തിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സുരക്ഷിതമായ തീര്‍ഥാടന കാലമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമായി ഒരുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. എല്ലാ തീര്‍ഥാടകര്‍ക്കും മികച്ച ദര്‍ശനാനുഭവം ഉറപ്പാക്കും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയില്‍ അടിയന്തരഘട്ട വൈദ്യസഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. തീര്‍ഥാടകരില്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി തുടരും. തീര്‍ഥാടകരുടെ…

Read More