ശബരിമല : അന്നദാനമണ്ഡപത്തിന് അഴകായി മനുവിന്‍റെ അയ്യപ്പചിത്രങ്ങൾ

  ശബരിമല: പതിനായിരങ്ങളുടെ വിശപ്പകറ്റുന്ന സന്നിധാനത്തെ അന്നദാനമണ്ഡപത്തിന് അഴകേറ്റി അയ്യപ്പചിത്രങ്ങൾ. മണ്ഡലകാലം ആരംഭിച്ചപ്പോൾ മുതൽ കൊട്ടാരക്കര ചേകം സ്വദേശിയായ മനു വരച്ചുതുടങ്ങിയ അയ്യപ്പചിത്രങ്ങൾ അന്നദാനമണ്ഡപത്തിന്റെ ചുവരുകളിൽ നിറങ്ങൾ ചാലിച്ചു നിറഞ്ഞു നിൽക്കുകയാണ്. ഭിന്നശേഷിക്കാരനായ മനു തന്റെ പരിമിതികളെ ഛായം പൂശിയ ബ്രഷിൽ തൂത്തെറിഞ്ഞാണ് ചിത്രങ്ങൾ അയ്യപ്പനു സമർപ്പിക്കുന്നത്. 30 അടി നീളത്തിലും 20 അടി വീതിയിലും പൂർത്തിയാക്കിയ സന്നിധാനത്തിന്റെ പശ്ചാത്തലത്തിലുള്ള അയ്യപ്പവിഗ്രഹത്തിന്റെ കൂറ്റൻ ചിത്രം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഇന്നലെ (ഡിസംബർ 23) അനാവരണം ചെയ്തു. ദിവസം ഒരു ചിത്രം എന്ന നിലയിലാണ് വരയ്ക്കുന്നതെങ്കിലും ഒരാഴ്ച എടുത്താണ് രണ്ടുനിലകെട്ടിടത്തേക്കാൾ ഉയരമുള്ള ഈ ചിത്രം പൂർത്തിയാക്കിയത്. ഇതേവലുപ്പത്തിൽ പുലിവാഹനമേറിയ അയ്യപ്പന്റെ മറ്റൊരു ചിത്രം അന്നദാനമണ്ഡത്തിന്റെ വലത്തേയറ്റത്തെ ചുമരിലും മനു വരച്ചുപൂർത്തിയാക്കി. അയ്യപ്പചരിതം ചിത്രങ്ങളിലൂടെ പറയുന്നതിനാണ് മനു സന്നിധാനത്തെത്തിയത്. 14 ചിത്രങ്ങളാണ് ലക്ഷ്യമിട്ടിട്ടുള്ളത്. രണ്ടു വലിയ ചിത്രങ്ങളടക്കം…

Read More