സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പുതുതായി എത്തിയ ഉദ്യോഗസ്ഥരെ 11 ഡിവിഷനുകളായി തിരിച്ചാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിരിക്കുന്നത്. പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥർക്കുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തിൽ നടന്നു. ഓരോ ഡിവിഷന്റെയും ചുമതല ഡി.വൈ.എസ്.പിമാർക്കാണ് നൽകിയിരിക്കുന്നത്. കൊടിമരം, സോപാനം, മാളികപ്പുറം, പതിനെട്ടാംപടിക്ക് താഴെ, നടപ്പന്തൽ, യു ടേൺ, ശരംകുത്തി, ക്യൂ കോംപ്ലക്സ്, മരക്കൂട്ടം, പാണ്ടിത്താവളം, കൺട്രോൾ റൂം എന്നിവയാണ് ഡിവിഷനുകൾ. 10 ഡി.വൈ.എസ്.പിമാർ, 31 ഇൻസ്പെക്ടർമാർ, 101 സബ് ഇൻസ്പെക്ടർമാർ, 1398 സിവിൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘത്തെയാണ് മൂന്നാം ബാച്ചിൽ നിയോഗിച്ചിരിക്കുന്നത്.
Read Moreടാഗ്: ശബരിമലയില്‍ പോലീസിന്റെ മൂന്നാം ബാച്ച് ചുമതലയേറ്റു
ശബരിമലയില്‍ പോലീസിന്റെ മൂന്നാം ബാച്ച് ചുമതലയേറ്റു
ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നാം ബാച്ച് ചുമതലയേറ്റു. ബാച്ചിനുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തീര്‍ത്ഥാടകര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതും ഉറപ്പുവരുത്തണമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ കെ. ഇ ബൈജു ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഡൈനമിക് ക്യുപോലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്തരോട് മാന്യമായി ഇടപഴകണമെന്നും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കണമെന്നും എസ്. ഒ നിര്‍ദ്ദേശം നല്കി.അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസര്‍ അരുണ്‍. കെ. പവിത്രന് , 13 ഡി.വൈ.എസ്.പിമാര്‍ , 35 സി.ഐമാര്‍ , 150 എസ്.ഐ ഉള്‍പ്പെടെ 1850 പോലീസുകാരെയാണ് 13 ഡിവിഷനുകളിലായി ശബരിമലയിലെ സേവനത്തിനു നിയോഗിച്ചത്. എന്‍.ഡി.ആര്.എഫ്, ആര്.എ. എഫ്, വിവിധ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.
Read More