മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; 3500 പ്രതിനിധികള്‍; മൂന്ന് സെഷനുകള്‍ ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം ഇന്ന് (സെപ്റ്റംബര്‍ 20, ശനി) നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ദേവസ്വം, സഹകരണം, തുറമുഖം വകുപ്പ് മന്ത്രി വി എന്‍ വാസവന് അധ്യക്ഷനാകും. തമിഴ്നാട് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു, ഐടി വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജന് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാണ്. സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജന്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന് കുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, ആരോഗ്യവകുപ്പ് മന്ത്രി…
Read Moreടാഗ്: ശനി
ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ പാലിക്കണം: പത്തനംതിട്ട ജില്ലാ പോലീസ് മേധാവി
കോന്നി വാര്‍ത്ത ഡോട്ട് കോം : ശനി, ഞായര്‍ ദിവസങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുള്ളതിനാല്‍ ജനങ്ങള്‍ അവ പൂര്‍ണമായും പാലിക്കണമെന്നും ലംഘനങ്ങളുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി അറിയിച്ചു. നിയമനടപടി ഉറപ്പാക്കാന്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസ് പരിശോധന കര്‍ശനമാക്കി. മെഡിക്കല്‍ സേവനങ്ങള്‍, അവശ്യ സര്‍വീസുകള്‍ എന്നിവ ഒഴികെ പ്രവര്‍ത്താനുമതിയില്ല. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കും. പക്ഷെ ഹോം ഡെലിവറി നടത്താന്‍ മാത്രമാണ് അനുമതി. എന്നാല്‍ ഇത് പ്രായോഗികമല്ലാത്ത സാഹചര്യമുണ്ടായാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ ദിവസങ്ങളില്‍ പാഴ്സല്‍ സര്‍വീസ് നടത്താം. പാഴ്സലിനായി എത്തുന്നവര്‍ സത്യപ്രസ്താവന കരുതണം. ബേക്കറികള്‍, ഭക്ഷ്യ വസ്തുക്കള്‍, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, പാല്, മത്സ്യം, മാംസം കള്ളുഷാപ്പുകള്‍ മുതലായവ വില്‍ക്കുന്ന കടകള്‍ക്ക് ഏഴു മുതല്‍ ഏഴു…
Read Moreശനി, ഞായര്‍ ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി
കോന്നി വാര്‍ത്ത ഡോട്ട് കോം : ട്രിപ്പിള്‍ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവ കര്‍ശനമായി നടപ്പിലാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി അറിയിച്ചു. ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പോയി പാര്‍സല്‍ വാങ്ങാന്‍ അനുവദിക്കില്ല, ഹോം ഡെലിവറി മാത്രം. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ബേക്കറികള്‍ക്കും ഈ സമയം വരെ പ്രവര്‍ത്തിക്കാം വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, ടെലികോം ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാം. ഭക്ഷ്യോത്പ്പന്നങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറി പാല്, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ രാത്രി ഏഴു വരെ പാര്‍സലായി കച്ചവടം നടത്താം. അത്യാവശ്യ യാത്രകള്‍ക്കായി വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റേഷന് എന്നിവടങ്ങളിലേക്ക് പോകുകയും വരികയും ചെയ്യാം. എന്നാല്‍ യാത്രാരേഖകള്‍ കരുതേണ്ടതാണ്. വാക്സിന് സ്വീകരിക്കാന്‍…
Read More