ഭക്ഷ്യസുരക്ഷ: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്യും സംസ്ഥാന വ്യാപകമായി ഹെൽത്ത് കാർഡ് പ്രത്യേക പരിശോധന konnivartha.com: സംസ്ഥാന വ്യാപകമായി ഹെൽത്ത് കാർഡ് പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും നിർദേശം നൽകി. പത്തനംതിട്ടയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഒരു കാറ്ററിംഗ് സ്ഥാപനത്തിന് ഒരു ലാബിൽ നിന്നും ഒന്നിച്ച് വ്യാജ ഹെൽത്ത് കാർഡുകൾ നൽകിയെന്ന സംശയം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്താൻ മന്ത്രി നിർദേശം നൽകി. ഇതിനെത്തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്താനും മന്ത്രി നിർദേശം നൽകി. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് റഗുലേഷൻ പ്രകാരം ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് സഹായകരമായി കാരുണ്യ ഫാർമസികൾ വഴി വളരെ…
Read More