konnivartha.com: ഓണ്‍ലൈന്‍ ഇ കൊമേഴ്സ് വെബ്സൈറ്റുകളുടെ മറവില്‍ വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ ഒരുക്കി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ കേരള സൈബര്‍ പോലീസ് നടപടി തുടങ്ങി.155 വെബ്സൈറ്റുകളാണ് വ്യാജമെന്ന് കണ്ടെത്തി നടപടി തുടങ്ങിയത് . പണം നഷ്ടമായവരുടെ പരാതിയില്‍മ്മേല്‍ ആണ് നടപടി . വ്യാജമെന്ന് കണ്ടെത്തിയ 155 സൈറ്റുകള്‍ നീക്കം ചെയ്യാന്‍ ഉള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു . സ്മാര്‍ട്ട് ഐ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രമുഖ സൈറ്റുകള്‍ മുഖേന വന്‍ വിലക്കുറവില്‍ വില്പന നടത്തി വരുന്നുണ്ട്. ഇത് മറയാക്കിയാണ് വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് . പ്രമുഖ കമ്പനികളുടെ യഥാര്‍ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വിധം സൈറ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്ന വ്യാജന്മാര് സമൂഹമാദ്ധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയാണ് ഇരകളെ വീഴ്ത്തുന്നത്. വ്യാജ സൈറ്റുകള്‍ സന്ദര്‍ശിച്ചു ഉത്പന്നങ്ങള്‍ ക്ലിക്ക് ചെയ്യുകയും കുറഞ്ഞ വിലയ്ക്ക് ലഭിക്കാന്‍ പണം അയക്കാന്‍…
Read More