വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും: ഇന്ന് ഏഴാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കം

  ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഇന്ന് നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ. ബീഹാര്‍, ചണ്ഡീഗഢ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടുന്ന 8 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളിലെ 57 ലോക്‌സഭാ മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുക. ഒഡീഷ സംസ്ഥാന നിയമസഭയിലെ ബാക്കിയുള്ള 42 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കും. കഴിഞ്ഞ മാസം 19 ന് ആരംഭിച്ച് 486 ലോക്‌സഭാ സീറ്റുകളിലേക്ക് 6 ഘട്ടങ്ങളിലായി ഇതിനകം നടന്ന വോട്ടെടുപ്പുകൾ പൂര്‍ത്തിയായി. ലോകത്തിലെ ഏറ്റവും വലിയ പോളിംഗ് മാരത്തണിന്റെ മഹത്തായ സമാപനമാണ് അടയാളപ്പെടുത്തുന്നത്. 28 സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള, 486 ലോക്‌സഭാമണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സുഗമമായും സമാധാനപരമായും ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും. യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും സഹിതം പോളിംഗ് പാര്‍ട്ടികളെ ബന്ധപ്പെട്ട പോളിംഗ് സ്‌റ്റേഷനുകളിലേക്ക് അയച്ചിട്ടുണ്ട്. സുരക്ഷിതവും…

Read More