konnivartha.com : ഒലിവർ ട്വിസ്റ്റിനും കുട്ടിച്ചായനും ശേഷം മറ്റൊരു ഭാവപ്പകർച്ചയുമായി എത്തുകയാണ് മലയാളികളുടെ ഇഷ്ടതാരം ഇന്ദ്രൻസ്. നവാഗതനായ ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ലൂയിസി’ന്റെ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് മനു ഗോപാൽ ആണ് തിരക്കഥയൊരുക്കുന്നത്. ലൂയിസ് എന്ന ഫാമിലി ത്രില്ലറിലെ ടൈറ്റിൽ കഥാപാത്രം ഇന്ദ്രൻസ് ഇന്നോളം ചെയ്ത വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. പ്രവാസി മലയാളിയും ഖത്തറിൽ ബിസിനസ്സ് കാരനുമായ റ്റിറ്റി എബ്രഹാം കൊട്ടുപ്പള്ളിൽ സിനിമ നിർമ്മാണ മേഖലയിലേക്ക് കാൽ വയ്പ്പ് നടത്തുന്ന സിനിമ കൂടിയാണ് ലൂയിസ് . റ്റിറ്റി എബ്രഹാം കൊട്ടുപ്പള്ളിൽ ഷാബു ഉസ്മാൻ ഓൺലൈൻ പഠനകാലത്തെ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട കാലികപ്രസക്തിയുള്ള വിഷയമാണ് ലൂയിസ് അവതരിപ്പിക്കുന്നത്. ഇന്ദ്രൻസിനെ കൂടാതെ സായ്കുമാർ, ജോയ് മാത്യൂ,…
Read More