വെളളപ്പൊക്കം – ആരോഗ്യസേവനങ്ങള്‍ ഉപയോഗപ്പെടുത്തുക: ഡി.എം.ഒ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവരും, ക്യാമ്പുകളിലുളളവരും ആരോഗ്യ വകുപ്പ് നല്‍കുന്ന സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളില്‍നിന്നും, ആരോഗ്യ സേവന യൂണിറ്റുകളില്‍നിന്നും ആവശ്യമരുന്നുകളും, സേവനങ്ങളും ലഭ്യമാണ്. എലിപ്പനി നിയന്ത്രണം വെളളപ്പൊക്കത്തെ തുടര്‍ന്ന് എലിപ്പനി പടര്‍ന്നു പിടിക്കുന്നതിനുളള സാധ്യത കൂടുതലാണ്. അതിനാല്‍ എലിപ്പനി പ്രതിരോധത്തിനായുളള ഡോക്‌സി സൈക്ലിന്‍ ഗുളിക വെളളപ്പൊക്ക ബാധിതപ്രദേശങ്ങളിലും, ക്യാമ്പുകളിലുമുളള എല്ലാവരും കഴിക്കണം. ഇവര്‍ക്കു പുറമേ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, മറ്റ് വകുപ്പുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍, തൊഴിലുറപ്പ ്പ്രവര്‍ത്തകര്‍ തുടങ്ങിയവരും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം ഡോക്‌സി സൈക്ലിന്‍ കഴിക്കണം. ഡോക്‌സ് സൈക്ലിന്‍ ഗുളിക ക്യാമ്പുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. സുരക്ഷിത കുടി വെളളം കുടിവെളളം ശുദ്ധമല്ല…
Read More