പ്ലാവ്, മാവ്, റമ്പൂട്ടാന്‍, സപ്പോട്ട തൈകള്‍ വില്‍പനയ്ക്ക്

  konnivartha.com : പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്ലാവ്, മാവ്, റമ്പൂട്ടാന്‍, സപ്പോട്ട എന്നിവയുടെ ബഡ് തൈകള്‍, സീഡ്‌ലെസ് നാരകം, മാങ്കോസ്റ്റീന്‍, കവുങ്ങ്, അകത്തി, പച്ചക്കറി ഇനങ്ങളായ വഴുതന, വെണ്ട, തക്കാളി, പയര്‍ എന്നിവയുടെ തൈകള്‍ വില്‍പനയ്ക്ക് തയ്യാറായിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സീനിയര്‍ സയന്റിസ്റ്റ് ആന്‍ഡ് ഹെഡ്, ഐ സി എ ആര്‍ കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡ് പത്തനംതിട്ട എന്ന മേല്‍വിലാസത്തിലോ 04692661 821( എക്സ്റ്റന്‍ഷന്‍ 214), 8078 572 094 എന്ന നമ്പറിലോ ബന്ധപ്പെടുക.

Read More

കോന്നി മാമ്മൂട്ടില്‍ ഭാഗത്ത് കുരങ്ങിന്‍റെ ആക്രമണം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൌണിന് സമീപം ഉള്ള മാമ്മൂട്ടില്‍ കാട്ടു കുരങ്ങിന്‍റെ ആക്രമണം . കാര്‍ഷിക വിളകള്‍ പൂര്‍ണ്ണമായും തിന്നു നശിപ്പിച്ചു . ഓടിക്കാന്‍ ചെല്ലുന്ന ആളുകളെ ആക്രമിക്കുന്നു . മാമ്മൂട് പോറ്റികടവില്‍ ആണ് ഇതിനെ ആദ്യം കണ്ടത് . കഴിഞ്ഞ ഏതാനും ദിവസമായി ഈ കുരങ്ങിന്‍റെ ശല്യം കാരണം കാര്‍ഷിക വിളകള്‍ നശിച്ചു . തെങ്ങിലെ പൂക്കുലയും തേങ്ങകളും തിന്നു . കൃഷിയിടത്തിലെ വാഴക്കുല , പയര്‍ , വെണ്ട , കമുകിന്‍ പൂക്കുല , വഴുതന വിളകള്‍ എന്നു വേണ്ട എല്ലാ കാര്‍ഷിക വിളകളും തിന്നുന്നു . കുരങ്ങിന്‍റെ ആക്രമണം ഭയന്ന് കുട്ടികള്‍ക്ക് പോലും വീടിന് വെളിയില്‍ ഇറങ്ങുവാന്‍ കഴിയുന്നില്ല . കോന്നി വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണം . തെക്കേകാലായില്‍ ഭാഗത്ത് ആണ് ഇപ്പോള്‍ ഈ കുരങ്ങിന്‍റെ…

Read More