വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ ആഘോഷിച്ചു

    konnivartha.com: നോർത്തേൺ വിർജിനിയായിലുള്ള സെന്റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. . ഇടവക രൂപീകരണത്തിന് ശേഷമുള്ള അഞ്ചാമത്തെ തിരുനാളായിരുന്നു ഈ വര്‍ഷം നടന്നത്. കഴിഞ്ഞ 6 മാസക്കാലമായി ഇടവക വികാരി ഫാ. നിക്കോളാസ് തലകോട്ടൂരിന്റെ നേതൃത്വത്തിൽ പ്രെസുദേന്തിമാരും, ഇടവക ജനങ്ങളും ഇതിനായി പ്രാർത്ഥനയിലൂടെ ഒരുങ്ങുകയായിരുന്നു. ഒക്ടോബർ ഇരുപതാം തീയതി കൊടിയേറ്റത്തോടു കൂടി ഇടവകയുടെ പ്രധാന തിരുന്നാളിന് ആരംഭം കുറിച്ചു. “പാടും പാതിരി” എന്നറിയപ്പെടുന്ന ഫാ.പോൾ പൂവത്തിങ്കലിന്റെ കാർമ്മികത്വത്തിൽ പാട്ടുകുർബാനയോടു കൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. തുടർന്നുള്ള ഓരോ ദിവസവും പ്രേത്യേക നിയോഗങ്ങൾ സമർപ്പിച്ചു കൊണ്ടുള്ള കുർബാനയും, വിശുദ്ധനോടുള്ള നൊവേനയും നടത്തപ്പെട്ടു. ഒൻപതു ദിവസത്തെ ഈ കുർബാനയിലും, നൊവേനയിലും, ഫാ .ബെന്നി ജോസ്, ഫാ.ഷെനോയ് ജോൺ , ഫാ.ജോസഫ് അലക്സ് എന്നിവർ പങ്കെടുത്തു. നൊവേനയുടെ ആറാം ദിവസം ഫാ. മനോജ് മാമ്മൻ സിറോമലങ്കര…

Read More