വിപ്ലകരമായ മാറ്റം : ജീവകാരുണ്യ പ്രവർത്തിയായി കാബിൻ വീടുകൾ:ജനകീയ വിജയം കോന്നി സിംഗപ്പൂർ ആസ്ഥാനമായ കോപ്പറേറ്റ് C360 കമ്പനി നിർമ്മിച്ചു നൽകുന്ന കാബിൻ വീടുകൾക്കായി കോന്നി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും 52 അപേക്ഷകൾ ലഭിച്ചു. അതിൽ കലഞ്ഞൂർ പഞ്ചായത്തിലെ 12 അപേക്ഷകരുമായുള്ള കൂടിക്കാഴ്ചയും, ബോധവൽക്കരണ ക്ലാസും നടത്തി. കാബിൻ ഭവന നിർമ്മാണ പദ്ധതിയിലെ വീടുകളെ കുറിച്ച് ധാരണ നൽകലായിരുന്നു ആദ്യം ചെയ്‌തത്. അപേക്ഷകർക്ക് പദ്ധതിയെ കുറിച്ച് വിശദീകരിച്ച് നൽകുകയും ചിത്രീകരണങ്ങളും ഫോട്ടോകളും പ്ലാനുകളും കാണിച്ച് അവരുടെ താത്പര്യം ആരാഞ്ഞു. കലഞ്ഞൂരിൽ നിന്നെത്തിയ അപേക്ഷകരിൽ വിധവകളും, ഒറ്റയ്ക്ക് താമസിക്കുന്നവരും, ചെറിയ കുട്ടികൾ ഉള്ളവരും ഉണ്ട്. വസ്‌തുവിന്റെ രേഖകൾ അനുകൂലമല്ലാത്തവരും ഇതിലുൾപ്പെടുന്നു. പങ്കെടുത്ത എല്ലാവരിൽ നിന്നും അനിവാര്യമായ രേഖകൾ സ്വീകരിച്ചു. അടുത്ത നടപടിയായി അപേക്ഷകരുടെ ജീവിത പശ്ചാത്തലവും, സാമ്പത്തിക പശ്ചാത്തലവും മറ്റും നേരിട്ടു സന്ദർശിച്ച് പരിശോധിച്ച്…
Read More