സാമൂഹിക, വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും വ്യക്തിജീവിതത്തിൽ അവരെ കൂടുതൽ കരുത്തരാക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ നൈപുണി വികസന കേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ജിവിഎച്ച്എസ്എസ് ആറന്മുളയിൽ ആരംഭിക്കുന്ന നൈപുണി വികസന കേന്ദ്രം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥി ശാക്തീകരണം സാധ്യമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് തങ്ങളുടെ അഭിരുചി അനുസരിച്ച് അനുയോജ്യമായ തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കാനും അതുമായി ബന്ധപ്പെട്ട നൈപുണി വികസനവും ലക്ഷ്യമാക്കിയാണ് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി നൈപുണി വികസന കേന്ദ്രം (എസ്ഡിസി) കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനം ആരംഭിക്കുന്നത്. പുതിയ കാലഘട്ടത്തിൻ്റെ ഒട്ടേറെ സാധ്യതകളെ കുട്ടികൾക്ക് മുന്നിൽ അനാവൃതമാക്കാനും നൈപുണി വികസന കേന്ദ്രങ്ങൾക്ക് സാധിക്കും. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം ഏതെങ്കിലും സാഹചര്യങ്ങളിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാർത്ഥികൾക്കും സൗജന്യ തൊഴിൽ പരിശീലനം എസ്ഡിസികളിലൂടെ സാധ്യമാകും.…
Read More