നിയമനം ആസ്ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ konnivartha.com: വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ആദ്യ റിക്രൂട്ട്്മെന്റ് ഡ്രൈവ് ഇന്ന് (16) പത്തനംതിട്ട കാത്തോലിക്കേറ്റ് കോളജില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ നടക്കും. എഞ്ചിനീയര്‍/ ഡിപ്ലോമ ട്രെയിനി, സര്‍വീസ് ടെക്നീഷ്യന്, ഷീറ്റ് മെറ്റല്‍ ഫാബ്രിക്കേറ്റര്‍ ആന്‍ഡ് വെല്‍ഡര്‍, ഓട്ടോ ഇലക്ട്രീഷന്‍ വെല്‍ഡര്‍, ഫിറ്റര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള അഭിമുഖങ്ങളാണ് നടക്കുക. കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പത്തനംതിട്ട വിജ്ഞാന തൊഴില്‍ പദ്ധതിയില്‍ പ്രസ്തുത ജോലികളിലേക്ക് അപേക്ഷിച്ചിട്ടുള്ള തൊഴിലന്വേഷകരില്‍ നിന്ന് ഷോട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികളാണ് അഭിമുഖങ്ങളില്‍ പങ്കെടുക്കുക. ആസ്ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായിരിക്കും നിയമനം. ആകെ 1175 ഒഴിവുകളാണുള്ളത്. പദ്ധതി ആരംഭിച്ച ശേഷമുള്ള ആദ്യഘട്ട റിക്രൂട്ട്മെന്റ് ഡ്രൈവാണിത്. പദ്ധതിയില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമുളള തൊഴിലന്വേഷകര്‍ക്കായി രജിസ്ട്രേഷന് സൗകര്യവും…
Read More