വിജിലന്‍സ് സംഘം കോന്നി പഞ്ചായത്ത് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി :ഫയല്‍ പിടിച്ചെടുത്തു

  konnivartha.com : കോന്നി പഞ്ചായത്തില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി . പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റു ഡി വൈ എസ് പി പ്രശാന്തിന്‍റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് കോന്നി പഞ്ചായത്ത് ഓഫീസില്‍ പരിശോധന നടത്തുകയും അഴിമതി ആരോപിക്കുന്ന ഫയല്‍ പിടിച്ചെടുക്കുകയും ചെയ്തു .   കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലെ അഴിമതി സംബന്ധിച്ച് ആണ് വിജിലൻസ് വിഭാഗം പരിശോധ നടത്തിയത് . വിജിലൻസ് ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ ഉള്ള നാലംഗ സംഘമാണ് പരിശോധന നടത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് മൂന്ന് മണി വരെ നീണ്ടു നിന്നു. കോന്നി പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിലാണ് രേഖകൾ പരിശോധിച്ചത്. കോന്നി പഞ്ചായത്തിൽ ശ്മശാന ഭൂമി വാങ്ങാൻ ഉള്ള നടപടി ക്രമങ്ങൾ സംബന്ധിച്ചും, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതും , പാറമട ലൈസൻസുകൾ…

Read More