konnivartha.com ; ആദ്യ ദിവസം തൊട്ടപ്പോള്‍ കുഴപ്പമൊന്നുമില്ല: അതിന്റെ ധൈര്യത്തില്‍ രണ്ടാം ദിവസം അതിരു വിട്ട് ലൈംഗികാക്രമണം: ഫാ. പോണ്‍സണിനെ റിമാന്‍ഡ് ചെയ്തു: ചുമതലകളില്‍ നിന്നും ഒഴിവാക്കുന്നതായി ഓര്‍ത്തഡോക്‌സ് സഭാ മെത്രാന്റെ കല്‍പ്പന പത്തനംതിട്ട: കൂടലില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വൈദികനെ കോടതി റിമാന്‍ഡ് ചെയ്തു. കൂടല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് മഹാഇടവകയിലെ വൈദികന്‍ കൊടുമണ്‍ ഐക്കാട് വടക്ക് കൃപാലയം വീട്ടില്‍ പോണ്‍സണ്‍ ജോണിനെ(പീറ്റര്‍35)യാണ് കോടതി റിമാന്‍ഡ് ചെയ്തത്. തൊട്ടുപിന്നാലെ ഇദ്ദേഹത്തെ അടൂര്‍-കടമ്പനാട് മെത്രാസനത്തലലെ വൈദിക ശുശ്രൂഷകളിലും എല്ലാ ചുമതലകളില്‍ നിന്നും മാറ്റി ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത കല്‍പ്പന പുറപ്പെടുവിച്ചു. പതിനേഴുകാരിയെ പീഡിപ്പിച്ചത് പ്രാര്‍ഥനയുടെയും കൗണ്‍സിലിങിന്റെയും മറവിലായിരുന്നു. തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലാണ് പീഡനം നടന്നത്. ആദ്യദിവസം തൊട്ടുതലോടി നോക്കി കുഴപ്പമില്ലെന്ന് കണ്ട വൈദികന്‍ പിറ്റേന്ന് ലൈംഗികാതിക്രമത്തിന് തുനിയുകയായിരുന്നു. …
Read More