വികസനം പഠിക്കാൻ ഇരവിപേരൂരിൽ അതിഥികൾ എത്തി

വാരാണസിയിൽ നിന്ന് ഇരവിപേരൂരേക്ക്‌ ഒരു സമൃദ്ധി യാത്ര. പ്രാദേശിക വികസന മാതൃകകൾ കണ്ടുപഠിക്കാനായി ചെന്നൈ ആസ്ഥാനമായുള്ള സമൃദ്ധി മിഷൻ ആണ്‌ സംഘാടകർ. ഇതിന് മുൻപ് കാശ്മീരിൽ നിന്നുള്ള നാല്പത് അംഗങ്ങൾ ഉള്ള ടീമുമായി 2019 ൽ ഇരവിപേരൂരിൽ വന്നതായിരുന്നു ആദ്യ യാത്ര. ഇത്തവണ ഉത്തർപ്രാദേശിൽ സോഭദ്ര ജില്ലയിൽ പ്രവർത്തിക്കുന്ന ബൻവാസി സേവ ആശ്രമം ആണ്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാർ , മറ്റ് ജനപ്രതിനിധികൾ സന്നദ്ധ സേവകർ അടക്കം 70 അംഗങ്ങൾ ഉള്ള ഗ്രൂപ്പ് മിഷൻ സമൃദ്ധിയുമായി ചേർന്ന് ഇരവിപേരൂരിൽ എത്തിയിരിക്കുന്നത്. വിവിധ മേഖലകളിൽ ഇരവിപേരൂർ പഞ്ചായത്തിൽ നടന്ന വികസന പദ്ധതി പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കുകയാണ് രണ്ട് ദിവസത്തെ സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ടീം ലീഡർമാരായ ഷർമിഷ്ഡാ, ശുഭ പ്രേം എന്നിവർ പറഞ്ഞു. കേരളത്തിലെ വികേന്ദ്രീകരണ ആസൂത്രണത്തിന്റെ പ്രക്രിയയും പ്രവർത്തങ്ങളും അതുണ്ടാക്കിയ മാറ്റങ്ങളും ആ സാധ്യതകളെ വിനയോഗിച്ച് ഇരവിപേരൂർ…

Read More