വാർത്തകൾ/വിശേഷങ്ങൾ ഒറ്റ നോട്ടത്തിൽ 2025 | മെയ് 17 | ശനി 

വാർത്തകൾ/വിശേഷങ്ങൾ ഒറ്റ നോട്ടത്തിൽ 2025 | മെയ് 17 | ശനി Www.konnivartha.com   ചരക്ക് ലോറി കൾക്കായി അതിർത്തി തുറന്നു.     ◾/ പഹല്‍ഗാം ഭീകരവാദ ആക്രമണത്തിന് പിന്നാലെ അടച്ച അട്ടാരി വാഗ ബോര്‍ഡര്‍ 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി. ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 150 ഓളം ചരക്കു ലോറികള്‍ ലാഹോറിനും വാഗയ്ക്കുമിടയില്‍ കുടുങ്ങിയിരുന്നു. വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതോടെയാണ് അഫ്ഗാന്‍ ചരക്കുവാഹനങ്ങള്‍ക്ക് മാത്രമായി അതിര്‍ത്തി തുറന്നത്. കരയിലൂടെയുള്ള ചരക്കുഗതാഗതത്തിന് മാത്രമാണ് അനുമതിയെന്നും അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിയ എട്ട് ട്രക്കുകള്‍ മാത്രമാണ് അതിര്‍ത്തി കടന്നതെന്നുമാണ് അധികൃതര്‍ വിശദമാക്കുന്നത്   ◾/ ഒഡിഷയില്‍ മിന്നലേറ്റ് ആറ് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 9 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ ഒഡിഷയിലെ വിവിധ ജില്ലകളില്‍ അനുഭവപ്പെട്ട കനത്ത മഴയിലാണ് സംഭവം.…

Read More