വാടകക്കെടുക്കുന്ന വാഹനങ്ങൾ പണയം വച്ച് തട്ടിപ്പ് ഒരാൾ അറസ്റ്റിൽ

  konnivartha.com/ പത്തനംതിട്ട : സ്വകാര്യ ആവശ്യങ്ങൾക്കായി വാഹനങ്ങൾ വാടകക്ക് എടുത്ത ശേഷം മറിച്ച് പണയം വച്ച് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . കൊല്ലം ജില്ലയിൽ  മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മനയിൽ വീട്ടിൽ ഹുസൈൻ മകൻ ഷാജഹാൻ (40 ) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. ഇയാൾ വർഷങ്ങളായി ആറന്മുളയിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ച് കാററ്റിംഗ് സർവീസും , ഇൻസ്റ്റാൾമെന്റ് കച്ചവടവും നടത്തിവരികയായിരിന്നു. ഇതിന്റെ ആവശ്യങ്ങൾക്കായി വാഹനങ്ങൾ പരിചയക്കാരിൽ നിന്നും വാടകക്കെടുത്ത ശേഷം കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ പണയം വച്ച് പൈസ വാങ്ങിക്കുകയായിരുന്നു. ഇത്തരത്തിൽ ആഡംബര വാഹനങ്ങൾ ഉൾപ്പടെ 5 എണ്ണം പണയപ്പെടുത്തിയതായി പരാതികൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കഠിനംകുളത്ത് നിന്ന് പണയം വച്ച ഒരു വാഹനം പോലീസ് പിടിച്ചെടുത്തു. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് തുടങ്ങിയ…

Read More