വള്ളിക്കോട് പി.എച്ച്.സി യെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് പി.എച്ച്.സി യെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി സർക്കാർ ഉത്തരവായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഇതിനായി 37.5 ലക്ഷം രൂപയും അനുവദിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളെയാണ് ബ്ലോക്ക് തല ഫാമിലി ഹെൽത്ത് സെൻ്ററായി ഉയർത്തുന്നത്. എന്നാൽ കോന്നി താലൂക്ക് ആശുപത്രിയിൽ തന്നെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ പ്രവർത്തിക്കുകയായിരുന്നു.ഇതേ തുടർന്നാണ് വള്ളിക്കോട് പി.എച്ച്.സി യെ ബ്ലോക്ക് തല കടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ തീരുമാനിച്ചത്. ഇതോടെ വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വലിയ വികസനമാണ് ഉണ്ടാകാൻ പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു. കിടത്തി ചികിത്സ ഉൾപ്പടെയുള്ളവ ഭാവിയിൽ ഇവിടെ ലഭിക്കും. രോഗീ സൗഹൃദ സൗകര്യങ്ങൾ ഒരുക്കാനാണ് 37.5 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ചികിത്സ തേടി എത്തുന്നവർക്ക് ഇരിപ്പിടം, കുടിവെള്ളം, മറ്റു സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കും.എൻ.എച്ച്.എം നാണ് നിർവഹണ ചുമതല നല്കിയിട്ടുള്ളത്. എം.എൽ.എ…

Read More