വളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുവഴി കൊണ്ടുവരാം

  konnivartha.com: എല്ലാ ജീവ ജാലങ്ങളെയും സ്നേഹിക്കുക എന്ന് ഭാരതീയ പാരമ്പര്യം നിലനിർത്തിക്കൊണ്ടുള്ള ഒരു സംരംഭമാണ് ക്വാറൻ്റൈൻ, സർട്ടിഫിക്കേഷൻ സേവന കേന്ദ്രം എന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. “ജീവിതം സുഗമമാക്കുക” എന്നതിലേക്കുള്ള തുടർ ചുവടുവയ്പ്പാണ് ഈ സംരംഭം എന്നും മന്ത്രി പറഞ്ഞു .വിദേശത്ത് നിന്ന് വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ ഇറക്കുമതി ചെയ്യുന്നതിനുള്ള ആനിമൽ ക്വാറൻ്റൈൻ, സർട്ടിഫിക്കറ്റ് സേവനങ്ങൾ (എക്യുസിഎസ്) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സൗകര്യം സമൂഹത്തിനും മൃഗങ്ങൾക്കും ഒരുപോലെ ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. വളർത്തുമൃഗങ്ങൾക്ക് ചില രോഗങ്ങൾ പിടിപെടുന്നതിനാൽ ക്വാറൻ്റൈൻ സൗകര്യങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.കൊച്ചി വിമാനത്താവളത്തിൽ എ.ക്യു.സി.എസ് ഓഫീസിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൻ്റെ പരിസരത്ത് ആനിമൽ ക്വാറൻ്റൈൻ സൗകര്യങ്ങൾ പ്രവർത്തിപ്പിക്കുന്നതിന്,കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര…

Read More