വല്ലന വനിതാ ജിം ആന്റ് ഫിറ്റ്‌നസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

  ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി വീണാ ജോര്‍ജ് സംസ്ഥാനത്തെ ജനകീയ, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച വനിതാ ജിം ആന്റ് ഫിറ്റ്‌നസ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് വനിതാ ജിം ആന്റ് ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചത്. തുമ്പമണ്ണിലെ വെല്‍നെസ് സെന്ററില്‍ 46 ഓളം സ്ത്രീകള്‍ രാവിലെയും വൈകിട്ടും വ്യായാമത്തിനെത്തുന്നു. ഈ മാതൃകയാണ് വല്ലനയും പിന്തുടരുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ 10 വരെയും വൈകിട്ട് 3.30 മുതല്‍ 6.30 വരെയുമാണ് പ്രവര്‍ത്തനം. പന്തളം ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ജീവിതശൈലി രോഗങ്ങളെ ചെറുക്കാന്‍ വെല്‍നെസ് സെന്റര്‍ സഹായിക്കും. ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു…

Read More