വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ : പത്തനംതിട്ട ജില്ലയില്‍ കോന്നി, റാന്നി

  konnivartha.com: വന്യമൃഗശല്യം രൂക്ഷമായ മേഖലകളായി കേരളത്തിലാകെ 12 ഭൂപ്രദേശങ്ങൾ (ലാൻഡ്സ്കെയ്പ്) കണ്ടെത്തി.പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി ഡിവിഷനുകളിലെ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തി . വനംവകുപ്പ് നടത്തിയ പഠനത്തില്‍ ആണ് 12 ഭൂപ്രദേശങ്ങൾ ഉള്‍പ്പെട്ടത് . വന്യമൃഗശല്യം പ്രതിരോധിക്കാൻ വനംവകുപ്പ് നേതൃത്വത്തില്‍ സംസ്ഥാനതല കർമപദ്ധതി നടപ്പിലാക്കുന്നന്‍റെ ഭാഗമായി പ്രാഥമിക രൂപരേഖ തയാര്‍ ചെയ്യുന്നതിന്‍റെ ഭാഗമായി സംസ്ഥാന തലത്തില്‍ പഠനം നടന്നു . റാന്നി, കോന്നി, മൂന്നാർ, വയനാട്, ആറളം, നിലമ്പൂർ, കാസർകോട്, മണ്ണാർക്കാട്, പാലക്കാട്, വാഴച്ചാൽ, ചാലക്കുടി, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ ആണ് വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ.12 പ്രദേശങ്ങളിലും വന്യജീവി സംഘർഷം കൂടുതലുള്ള ഹോട്സ്പോട്ടുകളും കണ്ടെത്തി .മാസ്റ്റർ പ്ലാൻ തയാറാക്കിയ ശേഷം സംസ്ഥാനതല കർമപദ്ധതി രൂപീകരിക്കും .പ്രൈമറി റെസ്പോൺസ് ടീമുകളും റാപ്പിഡ് റെസ്പോൺസ് ടീമുകളും ഉണ്ടാകും . നിരന്തരം ശല്യം ചെയ്യുന്ന കാട്ടാന ,കാട്ടുപന്നി ,പുലി…

Read More