വന്യജീവി ആക്രമണം: നഷ്ടപരിഹാരത്തിന് 15.43 കോടി അനുവദിച്ചു

  വന്യജീവി ആക്രമണത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കൃഷിനാശത്തിനും നഷ്ടപരിഹാരം നൽകുന്നതിനായി ഈ സാമ്പത്തിക വർഷത്തിൽ ആകെ 15.43 കോടി രൂപ വിനിയോഗിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഈ ആവശ്യത്തിന് ഇത്രയും വർദ്ധിച്ച തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. ബജറ്റ് വിഹിതമായി മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും 75 ലക്ഷം രൂപയാണ് നീക്കിവെച്ചിരുന്നത്. ആദ്യം 1.7 കോടിയും ഇപ്പോൾ അഞ്ച് കോടി രൂപയുമാണ് അധിക തുകയായി അനുവദിച്ചിട്ടുള്ളത്. കുടിശിക തുക മുൻഗണനാ ക്രമത്തിൽ ഉടൻ കൊടുത്തു തീർക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായുള്ള തുക വിവിധ സർക്കിളുകളിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് കൈമാറിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിന് വിധേയരായ പാവപ്പെട്ട കുടുംബങ്ങളുടെ പ്രയാസവും ദുരിതങ്ങളും ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് വിഷയത്തിൽ അദ്ദേഹം പ്രത്യേക താത്പര്യമെടുത്തതിന്റെ ഫലമായാണ് തുക അനുവദിച്ചത്. ഈ തുകയ്ക്ക്…

Read More