വനാവകാശ കൈവശ രേഖ വിതരണം ചെയ്യുന്നതില്‍ പത്തനംതിട്ട ജില്ല മികച്ച മാതൃക: മന്ത്രി കെ. രാധാകൃഷ്ണന്‍

  തദ്ദേശീയ ജനതയ്ക്ക് വനാവകാശ കൈവശ രേഖ വിതരണം ചെയ്യുന്നതില്‍ പത്തനംതിട്ട ജില്ല മികച്ച മാതൃകയാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം- വാരാചരണവും വനാവകാശ കൈവശ രേഖ വിതരണവും ചിറ്റാര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാടിന്റെ മക്കള്‍ക്ക് ഭൂമി നല്‍കുകയെന്നത് നമ്മുടെ കര്‍ത്തവ്യമാണ്. ഇന്ന് 197 കുടുംബങ്ങള്‍ക്കാണ് ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറുന്നത്. ജില്ലയിലെ എല്ലാ തദ്ദേശീയരേയും ഭൂമിയുടെ ഉടമകളാക്കുമെന്നും തദ്ദേശീയര്‍ക്ക് ഉന്നമനം ഉണ്ടായാല്‍ മാത്രമേ നമ്മുടെ നാടിനും ഉയര്‍ച്ച ഉണ്ടാകുവെന്നും മന്ത്രി പറഞ്ഞു. തദ്ദേശീയ ജനവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങളിലും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന സമൂഹത്തിനായി അനുവദിക്കുന്ന തുക ഫലപ്രദമായി ഉപയോഗിക്കണമെന്നും തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം എന്നത് വെറും ഒരു ദിവസത്തെ…

Read More