വടക്കഞ്ചേരി വാഹനാപകടം സ്കൂൾ വിദ്യാർത്ഥികളുടേയും അധ്യാപകന്റെയും മൃതദേഹം എറണാകുളത്തേക്ക് ഒന്നിച്ച് കൊണ്ടുപോകും

    വാഹനാപകടം മോട്ടോർ വാഹന വകുപ്പും പോലീസും ഗൗരവമായി അന്വേഷിക്കും : മന്ത്രി എം.ബി രാജേഷ്     വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ച സ്കൂൾ വിദ്യാർത്ഥികളുടേയും അധ്യാപകന്റെയും മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഒരുമിച്ച് എറണാകുളത്തേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായതായി മന്ത്രി എം.ബി രാജേഷ് ജില്ലാ ആശുപത്രി സന്ദർശിച്ച ശേഷം അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലുമായാണ് മരിച്ച 9 പേരുടെ മൃതദ്ദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ജില്ലാശുപത്രിയിൽ സൂക്ഷിച്ചുള്ള നാലുപേരുടെ പോസ്റ്റ്മോർട്ടം നടക്കുകയാണ്. ആലത്തൂർ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകുന്നതോടെ മൃതദേഹങ്ങൾ എറണാകുളത്തേക്ക് കൊണ്ടുപോകും. ടൂറിസ്റ്റ് ബസിലെ രണ്ട് പേരിൽ ഒരു ഡ്രൈവറെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.   വാഹനാപകടം മോട്ടോർ വാഹന വകുപ്പും പോലീസും ഗൗരവമായി അന്വേഷിക്കും: മന്ത്രി എം.ബി രാജേഷ്   വടക്കഞ്ചേരി വാഹനാപകടം സംബന്ധിച്ച് മോട്ടോർ വാഹന…

Read More