ലോസ് ആഞ്ചലസ്സ് : വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളാഘോഷങ്ങളുടെ കൊടിയിറങ്ങി

  പ്രീത പുതിയകുന്നേല്‍ konnivartha.com: ലോസ് ആഞ്ചലസ്‌ സെന്റ്.അൽഫോൻസ സീറോ മലബാർ ദേവാലയത്തിൽ പത്തുദിവസങ്ങളിലായി നടത്തപ്പെട്ട തിരുനാളാഘോഷങ്ങൾക്ക് ഗംഭീരമായ പരിസമാപ്തി. ഇടവകവികാരി റവ. ഡോ. സെബാസ്റ്റ്യൻ വലിയപറമ്പിലാണ് തിരുനാളിന് കൊടിയുയർത്തിയത്. തുടർന്നുള്ള തിരുക്കർമ്മങ്ങൾക്ക് റവ. ഫാ. ടോമി കരിയിലക്കുളം മുഖ്യകാർമ്മികത്വം വഹിച്ചു. പിന്നീടുള്ള ദിവസങ്ങളിലെ വിശുദ്ധ കുർബാനയിലും നവനാൾ നൊവേനയിലും പങ്കെടുത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ അനുഗ്രഹം തേടാൻ നിരവധി ഭക്തജനങ്ങൾ എത്തിച്ചേരുകയുണ്ടായി. റവ. ഫാ. ജിജോ ജോസഫ് , റവ. ഫാ. ഷിന്റോ സെബാസ്റ്റ്യൻ, റവ. ഫാ. ബിനോയ് നാരമംഗലത്ത് , റവ. ഫാ. മാത്യു കുരിശുമ്മൂട്ടിൽ, റവ. ഫാ. ദിലീപ് സെബാസ്റ്റ്യൻ, റവ. ഫാ. ദേവസ്സി പൈനാടത്ത് , റവ. ഫാ. തോമസ് ചൂണ്ടൽ, എന്നീ വൈദികർ തുടർന്നുള്ള ദിവസങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു. പ്രധാനതിരുനാളിന്റെ ഒന്നാം ദിവസം റവ. ഫാ. സോണി സെബാസ്റ്റ്യൻ ആയിരുന്നു…

Read More