konnivartha.com : ഇപ്പോഴത്തെ ലോക്ക്ഡൗൺ 16 വരെ തുടരുമെന്നും അതിനു ശേഷം ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്നതിന് പകരം രോഗ വ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോതു കണക്കാക്കി തരം തിരിച്ചു പ്രതിരോധ പ്രവർത്തനം നടപ്പാക്കും. കോവിഡ് പരിശോധന വർധിപ്പിക്കും. ഇതുമായി ബന്ധപ്പെട്ടും നിരീക്ഷണത്തിൽ കഴിയേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചും കാമ്പയിൻ ആലോചനയിലുണ്ട്. വീടുകളിൽ നിന്ന് കൂടുതലായി രോഗം വ്യാപിക്കുന്നത് തടയാനുള്ള മാർഗങ്ങൾ നടപ്പാക്കും. മരണസംഖ്യ കൂടി വന്നത് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനക്കനുപാതമായാണ്. ഗുരുതരമായ അനുബന്ധരോഗങ്ങൾ ഉള്ളവരാണ് മരണമടഞ്ഞവരിൽ ഭൂരിഭാഗവും. അതുകൊണ്ടു തന്നെ പ്രമേഹം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർ രോഗം നിയന്ത്രിച്ച് നിർത്തുന്നതിൽ വിട്ടുവീഴ്ച ചെയ്യാതെ നോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിവ്യാപന…
Read More