ലോകത്തിലെ ഏറ്റവും വലിയ നാഗ ശില്‍പ്പം കല്ലേലി കാവില്‍ ഒരുങ്ങുന്നു

  konnivartha.com: പത്തനംതിട്ട (കോന്നി ):ലോക ചരിത്രത്തില്‍ ആദ്യമായി പൂര്‍ണ്ണമായും തടിയില്‍ 999 ശംഖില്‍ രൂപ കല്‍പ്പന ചെയ്ത 21 അടി ഉയരത്തിലും 73 അടി നീളത്തില്‍ അഞ്ച് തലയുള്ള നാഗ ശില്പം കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ സമര്‍പ്പിക്കുന്നു . നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തടിയില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും ഉയരം ഉള്ള നാഗ ശില്പമാകും ഇത് എന്ന് പ്രശസ്ത ശില്‍പി വെൺകുളം ഷാജി സ്വാമിനാഥന്‍ പറഞ്ഞു . പ്രശസ്ത സ്നേക്ക് മാസ്റ്റര്‍ വാവ സുരേഷ് ഭദ്രദീപം തെളിയിച്ച് നാഗ ശില്പ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു . കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാര്‍ അധ്യക്ഷത വഹിച്ചു .കാവ് സെക്രട്ടറി സലിം കുമാര്‍ സ്വാഗതം പറഞ്ഞു . കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പി എഫ് ഐ , എന്‍ ബി എസ് എസ്…

Read More