konnivartha.com : ലൈഫ് 2020 പട്ടികയിലുള്ള ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. സർക്കാർ ഗ്യാരണ്ടിയിൽ കെയുആർഡിഎഫ്സി മുഖേന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പുതിയ പട്ടികയിലെ ഗുണഭോക്താക്കളുടെ വീട് നിർമ്മാണം തുടങ്ങുന്നത്. 2017ലെ പട്ടികയിൽ നിന്ന് ഇനിയും കരാർ വെച്ച് ഫണ്ട് അഭ്യർഥന നടത്തിയിട്ടില്ലാത്ത ഗുണഭോക്താക്കൾക്ക് പകരം 2020 പട്ടികയിലുള്ളവർക്ക് അവസരം നൽകും. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നും ഫണ്ട് അഭ്യർഥന നടത്താത്ത ഗുണഭോക്താക്കളുടെ എണ്ണത്തിന് തുല്യമായ എണ്ണം ഗുണഭോക്താക്കളെ പുതിയ പട്ടികയിൽ നിന്ന് തെരഞ്ഞെടുക്കാം. ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ നിന്ന് പട്ടികജാതി, പട്ടികവർഗ, ഫിഷറീസ് ഭവനരഹിത ഗുണഭോക്താക്കളെയും അതിദരിദ്ര സർവേയിലൂടെ കണ്ടെത്തിയ ഭവനരഹിതരെയുമാണ് ആദ്യം പരിഗണിക്കുക. ഒരു ഗുണഭോക്താവിന് വായ്പാ ഘടകമായി…
Read More