ലൈഫ് ഭവന പദ്ധതി- അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

  ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. വിവിധ പരിശോധനകൾക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാർഡ് സഭകൾ ചർച്ച ചെയ്ത് പുതുക്കി, തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണസമിതികളുടെ അംഗീകാരം നേടിയാണ് പ്രസിദ്ധീകരിച്ചത്. ഈ പ്രക്രീയ പൂർത്തിയാക്കിയ 863 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഗുണഭോക്തൃ പട്ടികയാണ് പുറത്തിറങ്ങിയത്. മഴക്കെടുതി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ മൂലം 171 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഗ്രാമ/വാർഡ് സഭകൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. നടപടി പൂർത്തായാക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ 151 പഞ്ചായത്തുകളും, 19 മുൻസിപ്പാലിറ്റികളും, ഒരു കോർപറേഷനും ഉൾപ്പെടുന്നു. ഇവ കൂടി പൂർത്തിയാകുമ്പോൾ ഗുണഭോക്തൃ പട്ടിക പൂർണതോതിൽ ലഭ്യമാകും. ബാക്കിയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഉടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി…

Read More