ലൈംഗിക വിദ്യാഭ്യാസം അനിവാര്യം: ജില്ലാ കലക്ടര്‍

  കൗമാരക്കാര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ലൈംഗിക വിദ്യാഭ്യാസ പദ്ധതിയായ പ്രൊജക്റ്റ് എക്‌സിന്റെ ജില്ലാതല ഉദ്ഘാടനം കോന്നി ജിഎച്ച്എസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത് ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയയിലൂടെ കുട്ടികള്‍ക്ക് എല്ലാ വിവരവും എളുപ്പത്തില്‍ ലഭ്യമാണ്. കൗമാരക്കാരുടെ ശാരീരിക, മാനസിക, സാമൂഹിക വളര്‍ച്ചയ്ക്കും സുരക്ഷയ്ക്കും ശരിയായ ലൈംഗിക വിദ്യാഭ്യാസം നേടുന്നത് സഹായിക്കും. അതിക്രമം, ഉപദ്രവം, ബാലപീഡനം എന്നിവ തിരിച്ചറിയാനും മറ്റുള്ളവരോട് പറയാനുമുള്ള ധൈര്യം ലഭിക്കാനും ലൈംഗിക വിദ്യാഭ്യാസത്തിലൂടെ കഴിയുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം, വനിതാ ശിശു വികസനം, പൊതു വിദ്യാഭ്യാസ വകുപ്പ്, കനല്‍ ഇനോവേഷന്‍സ് എന്നിവ സംയുക്തമായാണ് എക്‌സ് പ്രോജക്ട് നടത്തുന്നത്. ജില്ലയില്‍ 25 സര്‍ക്കാര്‍ സ്‌കൂളില്‍ പ്രോജക്ടിന്റെ ഭാഗമായി ക്ലാസ് സംഘടിപ്പിക്കും. ഒമ്പത് മുതല്‍ 12- ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് സമഗ്ര ലൈംഗിക…

Read More